Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Real Hero

Kottayam

ആ​ന്‍റോ​ണി​യൊ ദ റിയൽ ഹീറോ

പാ​​മ്പാ​​ടി: റോ​​ഡി​​ല്‍ ക​​ള​​ഞ്ഞു​​കി​​ട്ടി​​യ പ​​ണ​​വും വി​​ല​​പി​​ടി​​പ്പു​​ള്ള രേ​​ഖ​​ക​​ളും അ​​ട​​ങ്ങു​​ന്ന പ​​ഴ്സ് ഉ​​ട​​മ​​യ്ക്ക് തി​​രി​​കെ ന​​ല്‍​കി ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി മാ​​തൃ​​ക​​യാ​​യി.

പാ​​മ്പാ​​ടി വി​​മ​​ലാം​​ബി​​ക സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി ആ​​ന്‍റോ​​ണി​​യൊ കു​​ര്യാ​​ക്കോ​​സ് ജേ​​ക്ക​​ബി​​നാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ സ്‌​​കൂ​​ളി​​ല്‍ പോ​​കു​​ന്ന വ​​ഴി​​യി​​ല്‍ കെ​​കെ റോ​​ഡി​​ല്‍ ഏ​​ഴാം മൈ​​ലി​​നു സ​​മീ​​പം നി​​ന്നും പ​​ഴ്സ് ക​​ള​​ഞ്ഞു​​കി​​ട്ടി​​യ​​ത്. ആ​​ന്‍റോ​​ണി​​യോ സ്‌​​കൂ​​ളി​​ല്‍ എ​​ത്തി അ​​ധ്യാ​​പ​​ക​​രെ പ​​ഴ്സ് ഏ​​ല്‍​പ്പി​​ച്ചു. തു​​ട​​ര്‍​ന്ന് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ള്‍ പു​​തു​​പ്പ​​ള്ളി പ​​യ്യ​​പ്പാ​​ടി സ്വ​​ദേ​​ശി പി.​​കെ. ജ​​യ്‌​​മോ​​ന്‍റെ​​താ​​ണെ​​ന്ന് മ​​ന​​സി​​ലാ​​യെ​​ങ്കി​​ലും ഇ​​യാ​​ളെ ബ​​ന്ധ​​പ്പെ​​ടാ​​ന്‍ സാ​​ധി​​ക്കാ​​തെ പാ​​മ്പാ​​ടി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ പ​​ഴ്‌​​സ് ഏ​​ല്പി​​ച്ചു.

പോ​​ലീ​​സ് ജ​​യ്‌​​മോ​​നെ സ്റ്റേ​​ഷ​​നി​​ല്‍ വി​​ളി​​ച്ചു​​വ​​രു​​ത്തി എ​​സ്‌​​ഐ കെ.​​ആ​​ര്‍. ജ​​യ​​ശ്രീ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ആ​​ന്‍റോ​​ണി​​യൊ ഉ​​ട​​മ​​യ്ക്കു പ​​ഴ്‌​​സ് കൈ​​മാ​​റി. വി​​ദ്യാ​​ർ​​ഥി​​യെ സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​ഡോ. പ്ര​​ദീ​​പ് വാ​​ഴ​​ത്ത​​റ​​മ​​ല​​യി​​ല്‍, പ്രി​​ന്‍​സി​​പ്പാ​​ള്‍ റൂ​​ബി ബെ​​ന്നി, അ​​ധ്യാ​​പ​​ക​​ര്‍ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ അ​​ഭി​​ന​​ന്ദി​​ച്ചു.

Latest News

Corehub Up